കണക്കുകള്‍ കൂട്ടാന്‍ തുടങ്ങുന്നതിനുമുമ്പേതന്നെ ദൈവത്തിന്റെ ഹിതം തിരിച്ചറിയണം....
കണക്കുകള്‍ കൂട്ടാന്‍ തുടങ്ങുന്നതിനുമുമ്പേതന്നെ ദൈവത്തിന്റെ ഹിതം തിരിച്ചറിയണം....
കുട്ടി അയല്പക്കത്തെ വീടു സന്ദര്‍ശിച്ചപ്പോള്‍ അവിടെ എല്ലാവരും ദുഃഖിതരായി കാണപ്പെട്ടു. വിഷാദമൂകരായിരിക്കുന്ന അവര്‍ക്ക് എന്തോ കുഴപ്പം പറ്റിയിട്ടുണ്ടെന്ന് അവന് തോന്നി. വീട്ടിലെത്തിയ അവന് അമ്മയോ ട് ചോദിച്ചു:
``അമ്മേ അവരെന്താ വല്ലാതെ വിഷമിച്ചിരിക്കുന്നത്?''
``അതേയ്, അവരുടെ കേസ് മുന്‍സിഫ് കോടതിയില്‍ അവര്‍ക്കെതിരായി വിധിച്ചു.''
സഹതാപത്തോടെ കുട്ടി അമ്മയോടു ചോ ദിച്ചു:
``ഇനി അവരെന്തു ചെയ്യും?''
``അവരിനി ജില്ലാ കോടതിയില്‍ അപ്പീലിനു പോകും.''
``ജില്ലാ കോടതിയുടെ വിധിയും അവര്‍ക്കെതിരായാലോ?'' കുട്ടി വീണ്ടും ചോദിച്ചു.
``അപ്പോള്‍ അവര്‍ ഹൈക്കോടതിയില്‍ അ പ്പീല്‍ കൊടുക്കും.''
``ഹൈക്കോടതി അവര്‍ക്കെതിരായി വിധിച്ചാലോ?''
എങ്കില്‍ അവര്‍ സുപ്രീംകോടതിയില്‍ അപ്പീലിനുപോകും. ഇനി സുപ്രീംകോടതിയും അവര്‍ ക്കനുകൂലമായി വിധിച്ചില്ലെങ്കിലോ? മകന്റെ ചോദ്യത്തിനു മുന്നില്‍ ഒരു നിമിഷം പതറിയ അമ്മ ആലോചനാപൂര്‍വം ഇങ്ങനെ പറഞ്ഞു:
``സുപ്രീംകോടതിയും കൈവിട്ടാല്‍ പിന്നെ അവര്‍ക്ക് ദൈവത്തിന്റെ കോടതി മാത്രമേ ശരണമുള്ളൂ.'' അതുകേട്ട മകന് പിന്നെയും ആശയക്കുഴപ്പം.
``അല്ല അമ്മേ, എങ്കില്‍പ്പിന്നെ അവര്‍ക്ക് ആദ്യംതന്നെ ദൈവത്തിന്റെ കോടതിയില്‍ പോയാല്‍ പോരേ.''
** ** **
എല്ലാ വഴികളും മുട്ടുമ്പോഴാണ് പലപ്പോഴും മനുഷ്യന് ദൈവത്തിലേക്ക് തിരിയുക. കണക്കുകൂട്ടലുകള്‍ തെറ്റുമ്പോഴും അധ്വാനവും അറിവും സമ്പത്തും നിഷ്ഫലമെന്ന് തോന്നുമ്പോഴും നിസഹായതമൂലം ദൈവത്തിലേക്ക് കണ്ണുകളുയര്‍ത്തുന്നു. എന്നാല്‍, ഇതായിരിക്കരുത് ദൈവമക്കളുടെ ശൈലി. അവര്‍ ആദ്യം തേടേണ്ടത് ദൈവത്തെയാണ്, കണക്കുകള്‍ കൂട്ടാന്‍ തുടങ്ങുന്നതിനുമുമ്പേതന്നെ ദൈവത്തിന്റെ ഹിതം തിരിച്ചറിയണം. പല പരാജയങ്ങളുടെയും തകര്‍ച്ചകളുടെയും യഥാര്‍ത്ഥ കാരണം ആദ്യംതന്നെ ദൈവത്തിന്റെ ഹിതവും കൃപയും തേടാത്തതാണ്. ദൈവത്തിന്റെ കോടതിയില്‍ വിശ്വാസമുണ്ടെങ്കില്‍ എത്രയോ കേസുകളും കലഹങ്ങളും നമുക്ക് ഒഴിവാക്കാന്‍ കഴിയും. മനുഷ്യന് സ്വയം ദൈവമായി മാറുമ്പോഴാണ് മത്സരിക്കാനും ജയിക്കാനും പ്രതികാരം ചെയ്യാനും ലോകത്തിന്റെ വഴികളിലൂടെ ചരിക്കുന്നത്. എനിക്ക് നീതി നടത്തിത്തരുന്നവന്‍ ജീവിക്കുന്നുവെന്ന് ജോബിനെപ്പോലെ നമുക്കും പറയാന്‍ കഴിയണം. കര്‍ത്താവാണ് നമ്മുടെ യഥാര് ത്ഥ സഹായകന്. ആകാശവും ഭൂമിയും സൃഷ്ടിച്ച കര്‍ത്താവില്‍നിന്നാണ് യഥാര്‍ത്ഥ സഹായം ലഭ്യമാകുന്നത്. അതിനാല്‍ കഷ്ടതകളില്‍ അടുത്ത തുണയായ ദൈവത്തിന്റെ പക്കലേക്കാണ് ആദ്യം നാം ഓടേണ്ടത്. അപ്പോള്‍ അനാവശ്യമായ പല ഓട്ടങ്ങളും വേണ്ടാതാകും